.

Vaswiyathukal

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പണ്ഡിത കുലപതിക്ക് ജന്മനാദിന്റെ സ്നേഹാദരം സമര്‍പ്പിക്കുന്ന ചടങ്ങിന്റെ ഫൊട്ടോകള്‍

ശൈഖുനാ എം.ആലികുഞ്ഞിമുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തുന്നു ഖമറുല്‍ ഉലമാ ശൈഖുനാ എ.പി അബൂബക്കര്‍മുസ്ലിയര്‍ സംസാരിക്കുന്നു.

ശൈഖുനാ നൂറുല്‍ ഉലമാ എം.എ ഉസ്താദ് പ്രാര്‍ത്ഥന നടത്ത്തുന്നു.

ചടങ്ങില്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നു.
ഉസ്താദിന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നു.സമീപം കെ.എസ് സയ്യിദ് ആറ്റക്കോയ തങ്ങള്‍






2009, ഫെബ്രുവരി 18, ബുധനാഴ്‌ച

വിജ്ഞാന പ്രസരണ വഴിയില്‍ അംബതാണ്ട് എം.ആലികുഞ്ഞി മുസ് ലിയാരെ ആദരിക്കുന്നു


എം.ആലികുഞ്ഞി മുസ് ലിയാര്‍
====================

അംബതാണ്ടിന്റെ സേവനം വഴി ആയിരത്തിലേറെ പണ്ഡിതരെ വാര്‍ത്തെടുത്ത ഗുരുനാഥന്മാരുടെ മഹാഗുരു എം.ആലികുഞ്ഞി മുസ് ലിയാര്‍ ഷിരിയയിലെ ശിഷ്യരും പൊയ്യത്ത് ബയല്‍ ജമാ‍അത്തും സംയുക്തമായി ആദരിക്കുന്നു.
ഈ മാസം 24ന് പൊയ്യത്ത് ബയല്‍ ജുമാ‍മസ്ജിദ് പരിസരത്ത് നടക്കുന്ന ആദരിക്കല്‍ ചടങ്ങിന് പ്രഗല്‍ഭ് പണ്ഡിതരും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും നേത്രത്വം നല്‍കും.
1935ല്‍ കുംബള ഒളയത്ത് ജനിച്ച എം.ആലികുഞ്ഞി മുസ് ലിയാര്‍ നാട്ടിലെ പ്രഥമിക വിദ്യാഭ്യാസത്തിനു ശേഷം നീണ്ട 20വര്‍ഷം വിവിധ ദര്‍സുകളില്‍ പഠനം നടത്തി 1962ല്‍ ദയുബന്തില്‍ നിന്ന് എം.എ ബിരുദം വാങ്ങി.പഠനത്തിനടയില്‍ തന്നെ അധ്യാപനവും തുടങ്ങിയ അദ്ദേഹം 62മുതല്‍ എട്ടുവര്‍ഷം കുംബോല്‍ ദര്‍സില്‍ മുദരിസായി സേവനം ചെയ്തു.പിന്നീട് കാടങ്കോട്,പൂച്ചക്കാട്,ഉപ്പിനങ്ങാടി,ബല്ലാ കടപ്പുറം,പളളിപ്പുഴ,ഷിരിയ ലത്തിഫിയ എന്നീ ദര്‍സുകളിലായി മൂന്നു പതിറ്റാണ്ടിലേറെ സേവനം ചെയ്ത അദ്ദേഹം ഏഴുവര്‍ഷമായി 50ശിഷ്യന്മാരുമായി പൊയ്യത്ത് ബയലില്‍ ദര്‍സ് രംഗത്ത് സേവനം ചെയ്യുന്നു.